'സമസ്ത ഇടതുപക്ഷത്തിനൊപ്പമെന്നത് സി.പി.എം പ്രചാരണം മാത്രം'; എം.എം ഹസ്സൻ

സമസ്ത ഒരു സ്ഥാനാർഥിക്കും പിന്തുണ കൊടുക്കില്ലെന്നും ഹസ്സൻ മീഡിയവണിനോട്‌

Update: 2024-03-10 04:49 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: സമസ്തയിലെ ഒരു വിഭാഗം ഇടതുപക്ഷത്തിനൊപ്പം എന്നത് സി.പി.എം പ്രചാരണം മാത്രമാണെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ.  സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഹസന്റെ പ്രതികരണം. സമസ്‌ത ഏതെങ്കിലും പാർട്ടിയുടെ സ്ഥാനാർഥിക്ക് പിന്തുണ കൊടുക്കില്ല. സംസ്ഥാനത്ത് 20 സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്നും എം.എം ഹസ്സൻ മീഡിയവണിനോട് പറഞ്ഞു.

കോഴിക്കോട് സമസ്ത ആസ്ഥാനത്ത്  ജിഫ്രി തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജിഫ്രി തങ്ങളുമായി നടത്തിയത്  സൗഹൃദ കൂടിക്കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News