'കോൺഗ്രസ് പ്രവർത്തകൻ'; ഫേസ്ബുക്ക് ബയോ തിരുത്തി സന്ദീപ് വാര്യർ

ബിജെപി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്ന സന്ദീപിനെ രഹസ്യനീക്കത്തിലൂടെ കോൺഗ്രസ് സ്വന്തം പാളയത്തിലെത്തിച്ചത്.

Update: 2024-11-16 09:01 GMT

കോഴിക്കോട്: ഫേസ്ബുക്ക് ബയോ തിരുത്തി സന്ദീപ് വാര്യർ. 'കോൺഗ്രസ് പ്രവർത്തകൻ' എന്നാണ് പുതുതായി ചേർത്തിരിക്കുന്നത്. ഇന്ന് രാവിലെയാണ് സന്ദീപ് കോൺഗ്രസിൽ ചേർന്നത്. ബിജെപി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്ന സന്ദീപിനെ രഹസ്യനീക്കത്തിലൂടെ കോൺഗ്രസ് സ്വന്തം പാളയത്തിലെത്തിച്ചത്. രാവിലെ പാലക്കാട് നടന്ന വാർത്താസമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും ചേർന്നാണ് സന്ദീപിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

കോൺഗ്രസ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് സന്ദീപ് ഉയർത്തിയത്. ബിജെപി വെറുപ്പിന്റെ ഫാക്ടറിയാണെന്ന് സന്ദീപ് പറഞ്ഞു. അവിടെ ശ്വാസംമുട്ടി കഴിയുകയായിരുന്ന താൻ സ്‌നേഹത്തിന്റെ കടയിൽ അംഗത്വം സ്വീകരിക്കുകയാണ്. താൻ ത്രിവർണ ഷാൾ അണിഞ്ഞതിന് കാരണം കെ. സുരേന്ദ്രനും കൂട്ടാളികളുമാണ്. കോടകര-കരുവന്നൂർ കേസുകളിൽ ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണ്. പാലക്കാട് ശ്രീനിവാസൻ വധക്കേസ് പ്രതികൾക്ക് ജാമ്യം ലഭിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സന്ദീപ് ആരോപിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News