ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തി: ശശി തരൂർ

ഇസ്രായേൽ നടത്തുന്നത് മനുഷ്യത്വരഹിത ആക്രമണമെന്നും ശശി തരൂർ

Update: 2023-10-26 13:02 GMT
Advertising

കോഴിക്കോട്: ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തി 1400 പേരെകൊന്നെന്ന് ശശി തരൂർ. ഇസ്രായേൽ നടത്തുന്നത് മനുഷ്യത്വരഹിത ആക്രമണമാണെന്നും കഴിഞ്ഞ15 വർഷം നടന്ന മരണത്തേക്കാൾ കൂടുതൽ മരണം ഇപ്പോൾ നടന്നെന്നും തരൂർ കൂട്ടിച്ചേർത്തു. ഫലസ്തീന് ഐക്യദാർഢ്യമറിയിച്ച് കോഴിക്കോട് നടക്കുന്ന മുസ്‍ലിം ലീഗ് മഹാറാലിയിൽ സംസാരിക്കുകയായിരുന്നു ശശി തരൂർ.

ഇസ്രയേൽ അധിനവേശത്തിനെതിരായ ചെറുത്തുനിൽപ്പാണ് ഫലസ്തീനികൾ നടത്തുന്നതെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇസ്രയേലിനെ വെള്ളപൂശുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും ഇസ്രയേലിനെ പിതുണക്കുന്നവർ ഭീകരതയെ കൂടെ കൂട്ടുന്നവരാണെന്നും അദ്ദഹം ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് ആളുകളാണ് ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കോഴിക്കോട് കടപ്പുറത്തേക്ക് ഒഴുകിയെത്തിയത്. പാണക്കാട് കുടുംബത്തിന്റെ ആധികാരികത വിടാൻ മുസ്‌ലിം കേരളം തയ്യാറല്ല എന്നതിന്റെ തെളിവാണ് ഫലസ്തീൻ ഐക്യദാർഢ്യ റാലിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

ഫലസ്തീൻ ജനതക്കുള്ള ഐക്യദാർഢ്യം മാത്രമാണ് മുസ്‌ലിം ലീഗ് റാലികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് കുടുംബത്തിന്റെ നേതൃത്വത്തിലാണ് സമുദായം എല്ലാ പ്രതിസന്ധിയും മറികടന്നത്. ആ കെട്ടുറപ്പ് തകരാതെ നോക്കണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News