ജയരാജന്‍റെ ഐഎസ് പരാമർശം; ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ

'ഐ എസ്ന്‍റെ നിലനിൽപ് തന്നെ ലോകത്തില്ല. ഈ സാഹചര്യത്തിൽ വീണ്ടും ഇത്തരം കാര്യം പറയുന്നതിനു പിന്നിലെ രാഷ്ട്രീയം നമുക്ക് മനസിലാകും'

Update: 2024-09-19 07:42 GMT
Editor : ദിവ്യ വി | By : Web Desk

കോഴിക്കോട്: സിപിഎം നേതാവ് പി.ജയരാജന്‍റെ ഐഎസ് റിക്രൂട്ട്‌മെന്‍റ് പരാമർശത്തിൽ വിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇല്ലാത്തകാര്യമാണ് പ്രചരിപ്പിക്കുന്നതെന്നും ഇത്തരം പരാമർശം കേരളത്തിൽ ഏശില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐ എസ് ന്‍റെ നിലനിൽപ് തന്നെ ലോകത്തില്ല. ഈ സാഹചര്യത്തിൽ വീണ്ടും ഇത്തരം കാര്യം പറയുന്നതിനു പിന്നിലെ രാഷ്ട്രീയം നമുക്ക് മനസിലാക്കാനാവും. എന്നാൽ കേരളത്തിൽ ഇത്തരം പരാമർശം വിലപ്പോകില്ല. വല്ല പിടിവള്ളിയും കിട്ടുമോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കയാണ് അവർ. അതൊന്നും ഇവിടെ ഏശില്ലെന്നും സാദിഖലി  തങ്ങൾ പറഞ്ഞു.

Advertising
Advertising
Full View

പി.ജയരാജന്റെ അടുത്തമാസം പുറത്തിറങ്ങാനിരിക്കുന്ന 'മുസ്‌ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്‌ലാമും' എന്ന പുസ്തകത്തെ കുറിച്ചുള്ള ചോദ്യത്തിനിടെയായിരുന്നു ജയരാജന്റെ വിവാദപരാമർശം. വിവാദമായതോടെ കേരളത്തിൽ ഐഎസ് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും മുമ്പ് ചിലരെ റിക്രൂട്ട് ചെയ്‌തെന്നാണ് പറഞ്ഞതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News