Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: നാലാം ക്ലാസ് കൈപ്പുസ്തകത്തിലെ വിവാദ പരാമർശം വീണ്ടും തിരുത്തി എസ്‌സിഇആര്‍ടി. സുഭാഷ് ചന്ദ്രബോസ് ജർമ്മനിയിലേക്ക് പലായനം ചെയ്തുവെന്ന് ആദ്യം തിരുത്തുകയും, മീഡിയവൺ വാർത്തയെത്തുടർന്ന് രാഷ്ട്രീയകാരണങ്ങളാൽ സുഭാഷ് ചന്ദ്രബോസ് രാജ്യം വിട്ടു എന്ന് മാറ്റുകയും ചെയ്തു.
സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്നെന്നായിരുന്നു ആദ്യം പുസ്തകത്തിലുണ്ടായിരുന്നത്. വിദ്യാർഥികളെ പഠിപ്പിക്കാൻ അധ്യാപകർക്ക് നിർദേശം നൽകുന്ന കൈപ്പുസ്തകത്തിലായിരുന്നു പിഴവ്. സംഭവത്തിന് പിന്നാലെ പുസ്തകത്തിലെ തെറ്റ് തിരുത്തിയെന്നും പിഴവ് ബോധപൂര്‍വമാണോ എന്നതില്‍ പരിശോധന നടത്തുമെന്നും എസ്‌സിഇആര്‍ടി ഡയറക്ടർ പറഞ്ഞിരുന്നു.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടും ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ടും പഠിപ്പിക്കുന്ന ഭാഗത്ത് 'ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജര്‍മ്മനിയിലേക്ക് പാലായനം ചെയ്ത അദ്ദേഹം പിന്നീട് ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന സൈന്യ സംഘടന രൂപീകരിച്ച് ബ്രിട്ടനെതിരേ പോരാടി' എന്നായിരുന്നു പിഴവ്.