സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ സീലിങ് അടര്‍ന്നു വീണു; വന്‍ അപകടം ഒഴിവായി

കോടാലി ഗവണ്‍മെന്റ് സ്‌കൂളിലാണ് അപകടം

Update: 2025-08-06 06:09 GMT

തൃശൂര്‍: തൃശൂരില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ സീലിങ് അടര്‍ന്നു വീണു. കോടാലി ഗവണ്‍മെന്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ സീലിങ്ങാണ് അടര്‍ന്നുവീണത്. മൂന്ന് വര്‍ഷം മുമ്പാണ് സീലിങ് പണിതത്.

ഇന്ന് രാവിലെയാണ് സീലിങ് അടര്‍ന്നുവീണത്. മഴ കാരണം സ്‌കൂള്‍ അവധിയായതിനാല്‍ വലിയ അപകടം ഒഴിവായി. നിര്‍മാണത്തിലെ അപാകതയാകാം സീലിങ് പൊളിഞ്ഞുവീഴാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News