സ്കൂള്‍ ബസുകള്‍ പലതും സര്‍വീസ് നടത്തില്ല, സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്; വിദ്യാര്‍ഥികള്‍ക്ക് യാത്രാ പ്രശ്നം

ഒരു സീറ്റിൽ ഒരു വിദ്യാഥിയെ ഇരുത്തി ഉയർന്ന വിലക്ക് ഡീസൽ അടിച്ച് ബസുകൾ ഓടിക്കാൻ കഴിയില്ലെന്ന് എയ്ഡഡ് സ്കൂള്‍ മാനേജർമാർ

Update: 2021-10-29 02:05 GMT

സ്കൂൾ തുറക്കാൻ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഭൂരിഭാഗം സ്കൂൾ ബസുകളും സർവ്വീസ് നടത്തില്ല. സ്വകാര്യ ബസുകൾ സമരം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാഥികൾ വലിയ യാത്രാ പ്രശ്നം അനുഭവിക്കാണ് സാധ്യത. 

രണ്ട് വർഷത്തോളമായി നിർത്തിയിട്ട ബസുകളുടെ ബാറ്ററി മാറ്റണം, ഇൻഷൂര്‍ അടക്കണം, മറ്റ് അറ്റക്കുറ്റ പണി നടത്തണം, എല്ലാത്തിനുമായി ഒരു ബസിന് ഒന്നര ലക്ഷത്തിലധികം രൂപ വേണം. ഒരു സീറ്റിൽ ഒരു വിദ്യാഥിയെ ഇരുത്തി ഉയർന്ന വിലക്ക് ഡീസൽ അടിച്ച് ബസുകൾ ഓടിക്കാൻ കഴിയില്ലെന്നാന്ന് എയ്ഡഡ് സ്കൂള്‍ മാനേജർമാർ പറയുന്നത്. 

Advertising
Advertising

ഭൂരിഭാഗം സ്വകാര്യ സ്കൂളുകളും ബസ് ഓടിക്കാൻ തയ്യാറല്ല. ഇതൊടെ കൂടുതൽ കുട്ടികൾ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടിവരും. കൂടുതൽ വിദ്യാഥികളെ ബസിൽ കൊണ്ടുപോകാൻ കഴിയില്ലെന്ന് ബസുടമകൾ പറയുന്നു. ബസ് ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യപെട്ട് നവംബർ ഒമ്പതുമുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ബോണ്ട് സംവിധാനം വഴി വിദ്യാഥികളെ സ്കൂളിൽ എത്തിക്കാൻ കെ.എസ്.ആര്‍.ടി.സിക്ക് സ്കൂളുകൾ കൂടുതൽ പണം നൽകേണ്ടിവരും. അതിനാല്‍, സ്കൂൾ തുറക്കുന്നത് മുതൽ വിദ്യാർഥികൾ വലിയ യാത്ര പ്രതിസന്ധിയാണ് അനുഭവിക്കേണ്ടിവരിക. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News