നവകേരള സദസ്സ് നടക്കുന്ന മണ്ഡലങ്ങളിൽ നാളെ സ്‌കൂളുകൾക്ക് അവധി

പകരം മറ്റൊരു ദിവസം പ്രവൃത്തിദിനമായിരിക്കും.

Update: 2023-12-04 16:07 GMT

തൃശൂർ: തൃശൂർ ജില്ലയിൽ നവകേരള സദസ്സ് നടക്കുന്ന മണ്ഡലങ്ങളിൽ നാളെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്. മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക മണ്ഡലങ്ങളിലാണ് നാളെ നവകേരള സദസ്സ് നടക്കുന്നത്. പകരം മറ്റൊരു ദിവസം പ്രവൃത്തിദിനമായിരിക്കും.

ഒറ്റക്ക് ജയിക്കാനാവുമെന്ന കോൺഗ്രസിന്റെ അമിത ആത്മവിശ്വാസമാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിനിടെ മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മോദി അയോധ്യയിൽ പൂജ നടത്തിയപ്പോൾ വീട്ടിൽ പൂജ നടത്തിയ ആളാണ് കമൽനാഥ്. തീവ്രഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് മറികടക്കാനാവില്ല. ഇൻഡ്യ മുന്നണിയെ പൂർണമായി അവഗണിക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News