മദ്യപിച്ച് കാറോടിച്ച് സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു; നടൻ ബൈജുവിനെതിരെ കേസ്

വൈദ്യ പരിശോധയ്ക്ക് എത്തിച്ചെങ്കിലും രക്തസാമ്പിൾ നൽകാൻ ബൈജു തയ്യാറായില്ല

Update: 2024-10-14 02:14 GMT

തിരുവനന്തപുരം: നടൻ ബൈജുവിനെതിരെ കേസ്. മദ്യപിച്ച് അമിത ലഹരിയിൽ കാറോടിച്ച് സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചുവെന്നാണ് പരാതി. മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചാണ് സംഭവം.

മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്. കസ്റ്റഡിയിൽ എടുത്ത ബൈജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കവടിയാർ ഭാഗത്ത് നിന്നും വന്ന സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബൈജുവിനൊപ്പം മകളും കാറിൽ ഉണ്ടായിരുന്നു.

വൈദ്യ പരിശോധയ്ക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തസാമ്പിൾ നൽകാൻ ബൈജു തയ്യാറായില്ല. തുടർന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയ്യാറായില്ലെന്നും കാട്ടി ഡോക്ടർ പൊലീസിന് മെഡിക്കൽ റിപ്പോർട്ട് കൈമാറി.

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News