സഞ്ജിത്ത് വധക്കേസ് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി; രണ്ട് എസ്‍ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

കാവിൽപ്പാട് സ്വദേശി മുഹമ്മദ് ഇല്യാസ്, ചടനാംകുറിശ്ശി സ്വദേശി ഇസ്മായിൽ എന്നിവരാണ് പിടിയിലായത്

Update: 2025-05-15 06:31 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ എസ്‍ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ.കാവിൽപ്പാട് സ്വദേശി മുഹമ്മദ് ഇല്യാസ്, ചടനാംകുറിശ്ശി സ്വദേശി ഇസ്മായിൽ എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്.

കേസിലെ രണ്ടാം സാക്ഷിയെയാണ് ഇരുവരും പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചത്. സാക്ഷിയുടെ വീട്ടിലേക്കെത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പണം നല്‍കാമെന്ന് ഇരുവരും വാഗ്ദാനം നല്‍കിയെന്നും സാക്ഷിയുടെ കുടുംബം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News