മലപ്പുറത്ത് എൻഐഎ കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവർത്തകരെ വിട്ടയച്ചു

പാലക്കാട് ശ്രീനിവാസൻ വധക്കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതോടെയാണ് വിട്ടയച്ചത്.

Update: 2025-04-04 17:50 GMT

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ എൻഐഎ കസ്റ്റഡിയിലെടുത്ത നാല് എസ്‍ഡിപിഐ പ്രവർത്തകരെ വിട്ടയച്ചു. ഇർഷാദ് ആനക്കോട്ടുപുറം, സൈതലവി കിഴക്കേത്തല, ഖാലിദ് മംഗലശേരി, ഷിഹാബുദീൻ ചെങ്ങര എന്നിവരെയാണ് വിട്ടയച്ചത്.

പാലക്കാട് ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക ഇടപാടുകൾ നടന്നെന്ന സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത ഇവർക്ക് അതുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതോടെയാണ് വിട്ടയച്ചത്. ‌

ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് എൻഐഎ സംഘം വീടുകളിൽ എത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. അതേസമയം, നേരത്തെ കസ്റ്റഡിയിലെടുത്ത ഷംനാദ് എന്ന എസ്ഡിപിഐ പ്രവർത്തകനെ റിമാൻഡ് ചെയ്‌തെന്നാണ് വിവരം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News