കോഴിക്കോട് മാവൂരില്‍ കാട്ടുപന്നികള്‍ക്കായി തിരച്ചിൽ

പന്നികളുടെ താവളങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പകല്‍ സമയത്തെ തിരച്ചില്‍

Update: 2021-10-20 02:59 GMT
Editor : Midhun P | By : Web Desk
Advertising

കോഴിക്കോട് മാവൂരില്‍ കാട്ടുപന്നികള്‍ക്കായി വനം വകുപ്പിന്‍റെ തിരച്ചിൽ. ഒമ്പത് എം പാനല്‍ ഷൂട്ടര്‍മാരാണ് കുറ്റിക്കാടുകളില്‍ പന്നിവേട്ടക്കിറങ്ങിയത്. കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്ന മാവൂര്‍ പള്ളിയോള്‍ പ്രദേശത്തായിരുന്നു പന്നിവേട്ട. പള്ളിയോള്‍ എരിഞ്ഞിക്കല്‍ താഴത്തെ പുതിയോട്ടില്‍ മലയിലാണ് കാട്ടുപന്നികളെ പിടികൂടാനായി ഷൂട്ടര്‍മാരെത്തിയത്.

പന്നികളുടെ താവളങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പകല്‍ സമയത്തെ തിരച്ചില്‍. വെടിയൊച്ച മുഴങ്ങിയതോടെ പന്നി കാട്ടിലേക്ക് ഓടിമറിഞ്ഞു.  തിരച്ചിലിനിടെ കര്‍ഷകര്‍ കുറ്റിക്കാട്ടില്‍ നിന്ന് പന്നിക്കുഞ്ഞിനെ പിടികൂടി. വനം വകുപ്പിന്‍റെ എംപാനല്‍ ലിസ്റ്റിലുള്ള 9 അംഗ ഷൂട്ടര്‍മാരോടൊപ്പം പ്രദേശത്തെ കര്‍ഷകരും ചേര്‍ന്നു . പന്നി ശല്യം കൊണ്ട് പൊറുതി മുട്ടിയ കര്‍ഷകര്‍ സ്വതന്ത്ര കര്‍ഷക സംഘത്തിന്‍റെ ആഭ്യമുഖ്യത്തില്‍ വനം വകുപ്പിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മാവൂരില്‍ പട്ടാപ്പകല്‍ പന്നിവേട്ട നടത്തിയത്.


Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News