വിവാദ ആള്‍ദൈവം സന്തോഷ് മാധവന്‍ മരിച്ചു

ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Update: 2024-03-06 07:52 GMT

സന്തോഷ് മാധവന്‍

കൊച്ചി: വിവാദ ആള്‍ദൈവം സന്തോഷ് മാധവന്‍. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11.05-ഓടെയായിരുന്നു അന്ത്യം.

കട്ടപ്പന സ്വദേശിയായ സന്തോഷ് മാധവന്‍ ശാന്തിതീരം എന്ന ആശ്രമം നടത്തിയിരുന്നു. സ്വാമി ചൈതന്യ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. 2008ലണ് സന്തോഷിന്‍റെ തട്ടിപ്പുകളും ലൈംഗിക പീഡനങ്ങളും പുറംലോകമറിഞ്ഞത്. 2009 മേയ് 20ന്‌ എറണാകുളം അഡീഷണൽ സെഷൻസ്‌ കോടതി സന്തോഷ് മാധവനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഠിപ്പിച്ചു എന്ന കേസിൽ 16 വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. രണ്ടു കേസുകളിലായി 8 വർഷം വീതം തടവും 2,10,000 രൂപ പിഴയും ആണ്‌ കോടതി വിധിച്ചത്. നീണ്ട ജയില്‍വാസത്തിന് ശേഷം പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുകയായിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News