മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പാലോളി കുഞ്ഞിമുഹമ്മദ് അന്തരിച്ചു

ബുധനാഴ്ച പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം

Update: 2024-04-17 04:24 GMT

പാലോളി കുഞ്ഞിമുഹമ്മദ്

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഫോറം സംസ്ഥാന കമ്മിറ്റി അംഗവുമായ പാലോളി കുഞ്ഞിമുഹമ്മദ്(76) അന്തരിച്ചു. ബുധനാഴ്ച പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഒരു വീഴ്ചയെ പരുക്കേറ്റതിനെതുടര്‍ന്ന് ചികിത്സയിലായിരുന്നു.

1968 മുതൽ 2008വരെ ദേശാഭിമാനി ലേഖകനായിരുന്നു. 2008 ജനുവരി 29ന്‌ വിരമിച്ചു. ഹൈസ്‌കൂൾ വിദ്യാർഥി ആയിരുന്ന കാലം മുതൽ ദേശാഭിമാനിക്ക്‌ വാർത്തകൾ അയച്ചുകൊടുക്കുമായിരുന്നു. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ ജില്ലാ ലേഖകനായി. വിരമിക്കുന്നതുവരെ മലപ്പുറം ബ്യൂറോ ചീഫ്‌. സിപിഐ എം മലപ്പുറം ലോക്കൽ സെക്രട്ടറി, അടിയന്തരാവസ്ഥയിൽ ഏരിയാ സെക്രട്ടറിയായും പ്രവർത്തിച്ചു. രണ്ടുതവണ ഏരിയാ സെക്രട്ടറിയായിരുന്നു. സിഐടിയു മലപ്പുറം ഏരിയാ പ്രസിഡന്‍റ്, ട്രഷറർ ചുമതലകളും വഹിച്ചു. 22 വർഷം മലപ്പുറം നഗരസഭാംഗമായിരുന്നു. 1995മുതൽ 2000വരെ സ്‌പെഷ്യൽ കൗൺസിലറായി സർക്കാർ നാമനിർദേശം ചെയ്‌തു. പത്തു വർഷം പെരിന്തൽമണ്ണ അർബൻ ബാങ്ക്‌ ഡയറക്ടറായിരുന്നു. മലപ്പുറം മുണ്ടുപറമ്പ്‌ ഹൗസിങ്‌ കോളനിയിൽ താമസം. ഭാര്യ: ഖദീജ. മക്കൾ: പരേതയായ സാജിത, സൈബുന്നീസ.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News