'പീഡിപ്പിച്ചു; പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തു'; എൽദോസ് കുന്നപ്പള്ളി എം.എൽ.എക്കെതിരെ ഗുരുതര ആരോപണവുമായി യുവതി

ദേഹോപദ്രവം ഏൽപ്പിച്ചെന്നും മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ യുവതി ആരോപിച്ചു

Update: 2022-10-11 03:46 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: എൽദോസ് കുന്നപ്പള്ളി എംഎൽഎക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി. എൽദോസ് പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നും മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ യുവതി ആരോപിച്ചു. പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും യുവതി മൊഴി നൽകി.

 വഞ്ചിയൂർ പൊലീസ് യുവതിയുടെ മൊഴിയെടുത്തു. എംഎൽഎക്കെതിരെഎറണാകുളം സ്വദേശിയായ യുവതിയാണ് കോവളം പൊലീസിൽ പരാതി നൽകിയത്. എൽദോസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തേക്കും.

കഴിഞ്ഞ മാസം 28 നാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. എന്നാൽ കോവളം പൊലീസ് കേസെടുക്കാൻ തയാറായില്ല.എം എൽ എ യുമായി ആലോചിച്ചു കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കത്തിലായിരുന്നു പൊലീസെന്നായിരുന്നു യുവതിയുടെ  ആരോപണം. 

യുവതിയെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം വഞ്ചിയൂർ പൊലീസിനും പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ യുവതിയിൽ നിന്ന് വഞ്ചിയൂർ പൊലീസ് മൊഴി രേഖപ്പെടുത്തി. എംഎൽഎയുടെ വാഹനത്തിൽ കോവളത്ത് എത്തിയെന്നും സ്ഥലത്തു വച്ച് എം.എൽ.എ മർദിച്ചെന്നുമാണ് യുവതി പറയുന്നു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News