എറണാകുളത്ത് വോട്ടർ പട്ടികയിൽ ഗുരുതര പിഴവ്; മരിച്ചവരും സ്ഥലംമാറിപ്പോയവരും പട്ടികയിൽ

പട്ടികയിൽ പലയിടത്തും മലയാളത്തിനുപകരം തമിഴാണ് ഉപയോഗിച്ചിരിക്കുന്നത്.

Update: 2024-04-16 09:24 GMT

കൊച്ചി: എറണാകുളം ജില്ലയിൽ വോട്ടർ പട്ടികയിൽ ഗുരുതര പിഴവ്. മരിച്ചുപോയവരും വീടുവിറ്റ് സ്ഥലംമാറി പോയവരുമടക്കം പട്ടികയിലുണ്ട്. പട്ടികയിൽ പലയിടത്തും മലയാളത്തിനുപകരം തമിഴാണ് ഉപയോഗിച്ചിരിക്കുന്നത്. പേരുകളിൽ അക്ഷരത്തെറ്റുകളും വ്യാപകമായുണ്ട്. തെറ്റുകൾ ചൂണ്ടിക്കാട്ടി പരാതി  നൽകാനൊരുങ്ങുകയാണ് രാഷ്ട്രീയപാർട്ടികൾ.

ബൂത്ത് ലെവൽ ഓഫിസർമാരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാരും കൂടിയിരുന്ന് തയ്യറാക്കിയ ലിസ്റ്റുകളിലാണ് തെറ്റുകൾ വന്നിരിക്കുന്നത്. ഇവർ ഒഴിവാക്കാൻ ആവശ്യപ്പെട്ട പേരുകൾ ഒഴിവാക്കിയിട്ടില്ലെന്നാണ് ആക്ഷേപം. ഏപ്രിൽ നാലിന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ കൂട്ടിച്ചേർത്ത പേരുകളിലാണ് മരിച്ചുപോയവരുടേയും ജില്ല മാറിപ്പോയവരുടേയും പേരുവിവരങ്ങളും അക്ഷരത്തെറ്റുകളും വന്നിരിക്കുന്നത്.

Full View 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News