സൈലന്‍റ് വാലി നാഷണൽ പാർക്കിന്‍റെ ബഫർ സോൺ നിശ്ചയിച്ചതിൽ ഗുരുതര പിഴവുകൾ

സാങ്കേതിക പിഴവ് സംഭവിച്ചതാണെന്ന് സൈലന്‍റ് വാലി വൈഡ് ലൈഫ് വാർഡൻ അറിയിച്ചു

Update: 2022-12-24 01:30 GMT
Editor : Jaisy Thomas | By : Web Desk
Advertising

പാലക്കാട്: പാലക്കാട് സൈലന്‍റ് വാലി നാഷണൽ പാർക്കിന്‍റെ ബഫർ സോൺ നിശ്ചയിച്ചതിൽ ഗുരുതര പിഴവുകൾ . മണ്ണാർക്കാട് നഗരം മുഴുവൻ ബഫർ സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാങ്കേതിക പിഴവ് സംഭവിച്ചതാണെന്ന് സൈലന്‍റ് വാലി വൈഡ് ലൈഫ് വാർഡൻ അറിയിച്ചു.

സൈലന്‍റ് വാലി ബഫർ സോൺ ഭൂപടത്തിലാണ് മണ്ണാർക്കാട് പട്ടണം മുഴുവൻ ഉൾപെട്ടിരിക്കുന്നത്. അബദ്ധ ജഡിലമായ മാപ്പാണ് പ്രസിന്ധികരിച്ചിരിക്കുന്നതെന്നും ഉടൻ തിരുത്തണമെന്നും മണ്ണാർക്കാട് എം.എൽ.എ എൻ .ഷംസുദ്ദീൻ ആവശ്യപ്പെട്ടു. മണ്ണാർക്കാട് നഗരം സൈലന്‍റ് വാലിയുടെ ബഫർ സോണിൽ വരില്ലെന്നും ഭൂപടം തയ്യറാക്കിയതിൽ വന്ന പിഴവാണെന്നും വൈഡ് ലൈഫ് വാർഡൻ വിശദീകരിക്കുന്നു.

അട്ടപ്പാടിയിലെ പുതൂർ വില്ലേജ് , കള്ളമല വില്ലേജ് എന്നിവ പൂർണമായും  തച്ചമ്പാറ പഞ്ചായത്തിലെ പാലക്കയം,അലനെല്ലൂർ ,പയ്യനടം എന്നീ വില്ലേജുകളും ബഫർ സോണിൽ വരും. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഉൾപ്പെടെ സൈലന്‍റ് വാലി നാഷണൽ പാർക്കിന്‍റെ ബഫർ സോണിൽ ഉൾപ്പെടുന്ന ഭൂരിഭാഗം പ്രദേശങ്ങളും ജനവാസ മേഖലയാണ്.

ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്നൊഴിവാക്കണമെന്നും സീറോ പോയന്‍റായി ബഫർ സോൺ പുതുക്കി നിശ്ചയിക്കണമെന്നും മലങ്കര കത്തോലിക്ക സഭ ബത്തേരി രൂപത. കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ജനാനുകൂല നിലപാടുകളെടുക്കണം. ജനങ്ങൾക്കുവേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും അന്നുകൂല നിലപാടുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രൂപത അധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് പറഞ്ഞു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News