ലൈംഗികാതിക്രമ ആരോപണം; പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് വേദിയിൽ
കണ്ണാടി മണ്ഡലത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്
പാലക്കാട്: ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയ രാഹുൽമാങ്കൂട്ടത്തിൽ കോൺഗ്രസ് വേദിയിൽ. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. നേരത്തെ കണ്ണാടി പഞ്ചായത്തിലെ സ്ഥാനാർഥി ചർച്ചകളിലും രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തിരുന്നു.
കണ്ണാടി പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനത്തിലാണ് രാഹുൽ പങ്കെടുത്തത്. തുടർന്ന് നടന്നുള്ള ഫോട്ടോഷൂട്ടിലും രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തു. മുമ്പ് സ്ഥാനാർഥികളെ തീരുമാനിക്കുന്ന യോഗത്തിൽ പങ്കെടുത്തിട്ടില്ല എന്ന നിലപാടിലായിരുന്നു ഡിസിസി പ്രസിഡന്റും രാഹുൽമാങ്കൂട്ടത്തിലും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രത്യേകിച്ച ചുമതലയൊന്നും രാഹുൽ മാങ്കൂട്ടത്തിലിന് നൽകിയിട്ടില്ല. യുഡിഎഫ് വിജയത്തിനായി കോൺഗ്രസുകാരൻ എന്ന നിലയിൽ പ്രവർത്തിക്കും എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്.