യുവതിക്ക് നേരെ ലൈഗീകാതിക്രമം;കേന്ദ്ര കേരള സർവകലാശാല അധ്യാപകന് സസ്പെൻഷന്‍

ഇയാള്‍ക്കെതിരെ വിദ്യാർഥികള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു

Update: 2024-05-15 17:41 GMT

കണ്ണൂർ: യുവതിയോട് അപമര്യാദയായി പെരുമാറിയതിന് അറസ്റ്റിലായ കാസർകോട് കേന്ദ്ര കേരള സർവകലാശാല അധ്യാപകൻ ഇഫ്തിഖർ അഹമ്മദിനെ സസ്പെൻഡ് ചെയ്തു.

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥിനിക്ക് നേരേ ലൈഗീകാതിക്രമം നടത്തി ജാമ്യത്തിൽ കഴിയുന്ന അധ്യാപകനാണ് പറശ്ശിനിക്കടവിലെ അമ്യൂസ്മെന്‍റ് പാർക്കിൽ വെച്ച് യുവതിക്ക് നേരേ ലൈഗീകാതിക്രമം നടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട കേസിൽ റിമാന്‍ഡിൽ കഴിയുകയായിരുന്നു.

ഇതിനിടയിൽ കേന്ദ്ര സർവകലാശാലയിൽ ഇയാള്‍ക്കെതിരെ വിദ്യാർഥികള്‍ പ്രതിഷേധം ശക്തമാക്കി. ഇദ്ദേഹത്തെ പുറത്താക്കണമെന്ന് വിദ്യാർഥികള്‍ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് നടപടി. മുന്പും ഇദ്ദേഹത്തെ സമാന വിഷയത്തിൽ സസ്പെന്‍ഡ് ചെയ്തിരുന്നു. 

Advertising
Advertising
Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News