ലൈംഗികാതിക്രമ പരാതി; തൃശൂർ പൊലീസ് അക്കാദമി ഓഫീസർക്കെതിരെ കേസ്, സസ്‌പെൻഷൻ

അക്കാദമിയിലെ തന്നെ വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് നടപടി

Update: 2024-05-30 02:32 GMT

തൃശൂർ: ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് അക്കാദമി ഓഫീസർക്കെതിരെ കേസ്. തൃശൂർ പൊലീസ് അക്കാദമി ഓഫീസർ കമാൻഡന്റ് പ്രേമൻ കടന്നപ്പള്ളിക്കെതിരെയാണ് വീയൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. അക്കാദമിയിലെ തന്നെ വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

ഉദ്യോഗസ്ഥയുടെ പരാതി ലഭിച്ചപ്പോൾ തന്നെ പ്രേമനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ സസ്‌പെൻഡ് ചെയ്ത് ഡയറക്ടർ ഉത്തരവിറക്കി. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തുടരന്വേഷണത്തിനും ഉത്തരവുണ്ട്.

updating

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News