'പട്ടിയെ വെട്ടി അക്രമം പരിശീലിക്കുന്നവരുടെ ബാക്കിപത്രമാണ് എംഎസ്എഫ്'; സംഘ്പരിവാർ കഥ ആവർത്തിച്ച് എസ്എഫ്ഐ

പൊലീസ് അന്വേഷിച്ച് തള്ളിക്കളഞ്ഞ ആരോപണമാണ് എസ് എഫ് ഐ ആവർത്തിച്ച് ഉന്നയിക്കുന്നത്

Update: 2025-08-19 06:00 GMT
Editor : Lissy P | By : Web Desk

കൊച്ചി: എംഎസ്എഫിനെതിരെ വംശീയത ആയുധമാക്കി വീണ്ടും എസ് എഫ് ഐ പ്രചാരണം. എംഎസ്എഫിനെ നേരിടാന്‍ അതിന്റെ പൂർണ രൂപം പറഞ്ഞാല്‍ മാത്രം മതിയെന്നും മറ്റ് ആയുധങ്ങളൊന്നും ആവശ്യമില്ലെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് എം.ശിവപ്രസാദ് കൊച്ചിയില്‍ പറഞ്ഞു.

'കമ്മ്യൂണിസ്റ്റുകാരന്‍ തെരുവില്‍ നിന്ന് എംഎസ്എഫിന്‍റെ പൂർണരൂപം പറഞ്ഞാല്‍ എംഎസ്എഫുകാർ വിയർക്കും. എം എസ് എഫിനെ നേരിടാന്‍ എസ് എഫ് ഐക്ക് വേറെ ആയുധമൊന്നും വേണ്ട. വെറുതെ എംഎസ്എഫിന്‍റെ പൂർണരൂപം പറഞ്ഞാല്‍ മതിയെന്നും'  എം ശിവപ്രസാദ് പറഞ്ഞു.

മുസ്‍ലിം ഭീതി പടർത്താന്‍ സംഘപരിവാർ നടത്തിയ പ്രചാരണവും എസ്എഫ്ഐ ഏറ്റെടുത്തു.  മുസ്‍ലിം തീവ്രവാദികള്‍ പട്ടിയെ വെട്ടി പരിശീലിക്കുന്നുവെന്ന പ്രചാരണവും എസ് എഫ് ഐ ആവർത്തിച്ചു. പട്ടിയെ വെട്ടി ആക്രമണം പരിശീലിക്കുന്നവരുടെ ബാക്കിപത്രമാണ് എംഎസ്എഫ് എന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. 2012 ല്‍ മലപ്പുറം എസ് പി സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിശദമായി അന്വേഷിച്ച് തള്ളിക്കളഞ്ഞ സംഘ്പരിവാർ ആരോപണമാണ് എംഎസ്എഫിനെ വർഗീയ ചാപ്പ കുത്താനായി എസ് എഫ് ഐ ആവർത്തിക്കുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News