എസ്.എഫ്.ഐ സമരം: ചേർത്തല എൻ.എസ്.എസ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു

എസ്.എഫ്.ഐ പ്രവർത്തകർ കോളജിൽ അക്രമം നടത്തിയെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

Update: 2023-06-21 09:13 GMT

ചേർത്തല: എസ്.എഫ്.ഐ സമരത്തെ തുടർന്ന് ചേർത്തല എൻ.എസ്.എസ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. എസ്.എഫ്.ഐ പ്രവർത്തകർ കോളജിൽ അക്രമം നടത്തിയെന്ന് പ്രിൻസിപ്പൽ പറഞ്ഞു. മാർച്ച് മാസത്തിൽ കോളജിൽനിന്ന് പുറത്താക്കിയ രണ്ട് എസ്.എഫ്.ഐ പ്രവർത്തകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

കോളജ് ദിനാഘോഷത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് രണ്ട് എസ്.എഫ്.ഐ പ്രവർത്തകരെ പുറത്താക്കിയത്. ഇതിനെതിരെയാണ് ഇന്ന് എസ്.എഫ്.ഐ പ്രവർത്തകർ കോളജിൽ സമരം സംഘടിപ്പിച്ചത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News