ദേശീയപാത ഉപരോധിച്ച കേസ്; ഷാഫി പറമ്പിൽ എംപിക്ക് ശിക്ഷ വിധിച്ച് കോടതി

കോടതിയിൽ എത്താത്തതിനെ തുടർന്ന് ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു

Update: 2026-01-27 10:21 GMT

പാലക്കാട്‌: പാലക്കാട്‌ ദേശീയപാത ഉപരോധിച്ച കേസിൽ കോടതിയിൽ ഹാജരായ ഷാഫി പറമ്പിലിൽ എംപിക്ക് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ. 2022 ജൂൺ 24 ന് കസബ പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് നടപടി.

പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

വയനാട്ടിൽ രാഹുൽഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന ഇന്ന് എൽഡിഎഫിനൊപ്പമുള്ള പി.സരിൻ കേസിൽ ഒമ്പതാം പ്രതിയാണ്. സരിൻ കോടതിയിൽ ഹാജരാവുകയും 500 രൂപ ഫൈൻ അടച്ച് കോടതി തീരും വരെ തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News