ഷഹനയുടെ മരണം ആത്മഹത്യയെന്ന് ഫോറൻസിക് വിഭാഗം: പറമ്പിൽബസാറിലെ വീട്ടിൽ ശാസ്ത്രീയ പരിശോധന

സജ്ജാദും ഷഹനയും തമ്മിൽ മരണത്തിനു തൊട്ടുമുമ്പ് പിടിവലി നടന്നിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥൻ എ.സി.പി കെ സുദർശനൻ പറഞ്ഞു.

Update: 2022-05-16 07:51 GMT
Editor : rishad | By : Web Desk

കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണം ആത്മഹത്യ ആകാമെന്ന നിഗമനത്തിൽ ഫോറന്‍സിക് സംഘവും. കോഴിക്കോട് പറമ്പിൽ ബസാറിലെ വാടകമുറിയിൽ വിദഗ്ധ സംഘം പരിശോധന നടത്തി. ഭര്‍ത്താവ് സജ്ജാദും ഷഹനയും തമ്മിൽ മരണത്തിനു തൊട്ടുമുമ്പ് പിടിവലി നടന്നിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥൻ എ.സി.പി കെ സുദർശനൻ പറഞ്ഞു.

ഷഹനയുടെ മരണം ആത്മഹത്യയാണോ എന്നത് സ്ഥിരീകരിക്കാനാണ് ഫോറന്‍സിക് സംഘം വീണ്ടും പറമ്പില്‍ ബസാറിലെ വാടകമുറിയില്‍ പരിശോധന നടത്തിയത്. ജനലില്‍ കണ്ട ചെറിയ പ്ലാസ്റ്റിക് കയര്‍ തൂങ്ങി മരിക്കാൻ പര്യാപ്തമാണെന്നാണ് വിദഗ്ധ സംഘത്തിന്റെ പ്രാഥമിക നിഗമനം. 

Advertising
Advertising

മരണത്തിന്‍റെ തൊട്ടുമുമ്പ് ഷഹനയും സജ്ജാദും തമ്മില്‍ പിടിവലി നടന്നിരുന്നതായും ശരീരത്തിലെ മുറിവുകള്‍ അങ്ങിനെ ഉണ്ടായതാണെന്നും അന്വേഷണ സംഘം പറഞ്ഞു. സജ്ജാദ് എല്ലാ തരം ലഹരികളും ഉപയോഗിച്ചിരുന്നതായും ഇയാളുടെ മുറിയില്‍ നിന്ന് ലഹരി ഉപയോഗത്തിനായുള്ള ഉപകരണങ്ങളും ത്രാസും കണ്ടെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സജ്ജാദിനായി പൊലീസ് ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. 

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News