'വണ്ടിപ്പെരിയാറിലേക്കാണ്'; ചിരിച്ചുകൊണ്ട് ഷാഹിദാ കമാലിന്റെ സെല്‍ഫി-പ്രതിഷേധം

അതിനെ പ്രതിയായ അര്‍ജുനെ ഇന്ന് തെളിവെടുപ്പിനായി വണ്ടിപ്പെരിയാറിലെത്തിച്ചപ്പോള്‍ ജനങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചു.

Update: 2021-07-11 13:31 GMT

വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ വന്‍ പ്രതിഷേധം. വണ്ടിപെരിയാറിലേക്കുള്ള യാത്രയില്‍ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്ത സെല്‍ഫിക്കെതിരെയാണ് രോഷമുയരുന്നത്.

വണ്ടിപ്പെരിയാറില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രയിലാണ് വനിതാ കമ്മീഷന്‍ അംഗം ചിരിച്ചുകൊണ്ടുള്ള സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോ കണ്ടപ്പോള്‍ കല്യാണത്തിന് പോകുവാണെന്ന് തെറ്റദ്ധരിച്ചു, ക്ഷമിക്കണം എന്നാണ് പലരും കമന്റില്‍ പരിഹസിക്കുന്നത്.

Full View

അതിനെ പ്രതിയായ അര്‍ജുനെ ഇന്ന് തെളിവെടുപ്പിനായി വണ്ടിപ്പെരിയാറിലെത്തിച്ചപ്പോള്‍ ജനങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. പൊലീസ് വളരെ പണിപ്പെട്ടാണ് അര്‍ജുനെ തിരിച്ചു വാഹനത്തില്‍ കയറ്റിയത്. ഇതിനിടെ പൊലീസ് വലയം ഭേദിച്ച് ഒരാള്‍ അര്‍ജുന്റെ മുഖത്തടിച്ചു. അര്‍ജുന്‍ മറ്റു കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Full View

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News