തോൽക്കുമെന്നറിയാമായിരുന്നിട്ടും ആ 'ഉശിരുള്ള ചെറുപ്പക്കാരനെ' വിഡ്ഢിവേഷം കെട്ടിച്ചപ്പോൾ ടീച്ചർ മിണ്ടാതിരുന്നതെന്തേ ?- ശാരദക്കുട്ടിക്കെതിരെ ഷാനിമോൾ ഉസ്മാൻ

തൊഴിൽപരമായ സകല ധാർമികതയും കാറ്റിൽപറത്തി സ്റ്റെത്ത് കഴുത്തിലിട്ട് ഓപ്പറേഷൻ തിയേറ്ററിലെ വേഷവുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ചെറുപ്പക്കാരനോട് ഒന്ന് പറയാമായിരുന്നു, അത് തെറ്റാണെന്ന്.

Update: 2022-06-04 15:03 GMT
Editor : Nidhin | By : Web Desk
Advertising

തൃക്കാക്കരയിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനെതിരെ എഴുത്തുകാരി ശാരദക്കുട്ടിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. ഉമ തോമസിന്റെ ജയത്തോടെ ജനാധിപത്യത്തിന് ഇടിവ് വന്നെന്ന ശാരദക്കുട്ടിയുടെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

ഉശിരുള്ള ചെറുപ്പക്കാർ എന്ന പ്രസ്താവന കൊണ്ട് ശാരദക്കുട്ടിാനുദ്ദേശിച്ചത് എന്നും ഷാനിമോൾ ചോദിച്ചു.

' തൊഴിൽപരമായ സകല ധാർമികതയും കാറ്റിൽപറത്തി സ്റ്റെതസ്‌കോപ്പ് കഴുത്തിലിട്ട് ഓപ്പറേഷൻ തിയേറ്ററിലെ വേഷവുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ചെറുപ്പക്കാരനോട് ഒന്ന് പറയാമായിരുന്നു, അത് തെറ്റാണെന്ന്.'- ജോ ജോസഫിന്റെ പ്രചരണരീതിയെ ഉദ്ദേശിച്ച് ഷാനിമോൾ പറഞ്ഞു.

'അഭിഭാഷകർ വളരെ കൂടുതലുള്ള ഒരു മേഖലയാണ് രാഷ്ട്രീയം, ഗൗണും കോട്ടുമിട്ട് തെരഞ്ഞെടുപ്പിനിറങ്ങിയ ഒരാളെയെങ്കിലും ചരിത്രത്തിൽ കണ്ടിട്ടുണ്ടോ? അത് പ്രഫഷണൽ എത്തിക്‌സിന് നിറക്കാത്തതാണെന്ന് ധരിക്കുന്ന ഓരോരുത്തർക്കും അറിയാം'- ഷാനിമോൾ ചൂണ്ടിക്കാട്ടി.

തോൽക്കുമെന്നറിയാമായിരുന്നിട്ടും ആ ഉശിരുള്ള ചെറുപ്പക്കാരനെ വിഡ്ഢി വേഷം കെട്ടിച്ചു ചരിത്രത്തിന്റെ ഭാഗമാക്കിയപ്പോൾ ടീച്ചർ മിണ്ടാതിരുന്നതെന്തേ? എന്ന ചോദ്യം ചോദിച്ചാണ് ഷാനിമോൾ ഉസ്മാന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ഷാനിമോൾ ഉസ്മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയ ശാരദക്കുട്ടി ടീച്ചർ, പി. ടി യുടെ ഭാര്യ ഉമാ തോമസ് വിജയിച് തോടെ ജനാധിപത്യത്തിനു ചെറുതായൊരു ഇടിവുവന്നെന്നതാങ്കളുടെ അഭിപ്രായം തീർത്തും ജനങ്ങളുടെ മികച്ച തീരുമാനത്തോടുള്ള വെല്ലുവിളി തന്നെയാണ്, മികച്ച വ്യക്തിത്വവും പക്വതയും പ്രചരണരംഗത്തുടനീളം പ്രകടിപ്പിച്ച ഉമാ തോമസിനെ കേരളമാകെ കണ്ടതാണ്. അവരുടെ രാഷ്ട്രീയ വിവേകവും പ്രതികരണങ്ങളും ഏറെ പ്രശംസ നേ ടുമ്പോൾ ടീച്ചറുടെ കക്ഷി രാഷ്ട്രീയമാവാം അനുചിതമായ പ്രസ്താവനയുടെ പിന്നിൽ, ഉശിരുള്ള ചെറുപ്പക്കാർ എന്നത് കൊണ്ടെന്താനുദ്ദേശിച്ചത്?

തൊഴിൽപരമായ സകല ധാർമികതയും കാറ്റിൽപറത്തി സ്റ്റെത്ത് കഴുത്തിലിട്ട് ഓപ്പറേഷൻ തിയേറ്ററിലെ വേഷവുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ചെറുപ്പക്കാരനോട് ഒന്ന് പറയാമായിരുന്നു, അത് തെറ്റാണെന്ന്. അഭിഭാഷകർ വളരെ കൂടുതലുള്ള ഒരു മേഖലയാണ് രാഷ്ട്രീയം, ഗൗണും കോട്ടുമിട്ട് തെരഞ്ഞെടു പ്പിനിറങ്ങിയ ഒരാളെയെങ്കിലും ചരിത്രത്തിൽ കണ്ടിട്ടുണ്ടോ? അത് പ്രഫഷണൽ എത്തിക്സിന് നിറക്കാത്തതാണെന്ന് ധരിക്കുന്ന ഓരോരുത്തർക്കും അറിയാം, തോൽക്കുമെന്നറിയാമായിരുന്നിട്ടും ആ ഉശിരുള്ള ചെറുപ്പക്കാരനെ വിഡ്ഢി വേഷം കെട്ടിച്ചു ചരിത്രത്തിന്റെ ഭാഗമാക്കിയപ്പോൾ ടീച്ചർ മിണ്ടാതിരുന്നതെന്തേ?

Full View

ഉമ തോമസ് വിജയിച്ചത് വഴി ജനാധിപത്യം ചെറുതായെങ്കിലും പരാജയപ്പെട്ടെന്നായിരുന്നു ശാരദക്കുട്ടിയുടെ പോസ്റ്റ്. ' പി.ടിയെ പോലുള്ള ഒരാൾക്ക് പകരക്കാരനാവേണ്ടിയിരുന്നത് ഉശിരും നിലപാടുമുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു.' എന്ന ശാരദക്കുട്ടിയുടെ പ്രസ്താവനയും വൻ വിമർശനത്തിന് വഴിവെച്ചിരുന്നു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News