ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് ഷിജോ കുര്യന്
മറ്റന്നാൾ തിരുവനന്തപുരത്ത് വച്ച് പുരസ്കാരം നൽകും
തിരുവനന്തപുരം: ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് മീഡിയവണിന്. കായിക മേഖലയിലെ റിപ്പോർട്ടിങ്ങിന് ചീഫ് ബ്രോഡ്‍കാസ്റ്റ് ജേര്‍ണലിസ്റ്റ് ഷിജോ കുര്യനാണ് പുരസ്കാരത്തിന് അര്‍ഹനായത്. ആഗസ്റ്റ് 20ന് തിരുവനന്തപുരം ഏരീസ് പ്ലെക്സ് തിയറ്ററിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.
കായിക മേഖലയിലെ വാർത്തകളിൽ ക്രിയാത്മക സംഭാവനകള്‍ നൽകിവരുന്ന മാധ്യമപ്രവർത്തകരെയും സ്ഥാപനങ്ങളെയുമാണ് 'ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡി'ലൂടെ ആദരിക്കുന്നത്. ദേശീയ - അന്താരാഷ്ട്ര മത്സരങ്ങൾ, സംസ്ഥാന കായികമേള തുടങ്ങിയ വിവിധ മത്സരങ്ങളിലെ റിപ്പോർട്ടിംഗ് മികവിനും, കായികതാരങ്ങളുടെ അഭിമുഖങ്ങൾ, യുവ പ്രതിഭകൾക്ക് പ്രോത്സാഹനങ്ങൾ നൽകുന്ന മാധ്യമപ്രവർത്തകർ തുടങ്ങിയവരാണ് അവാർഡിന് അർഹരായത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ' ഇൻസ്പിറേഷണൽ സ്പോർട്സ് പേഴ്സൺ ഓഫ് ദി ഇയർ' അവാർഡിന് അര്‍ഹനായി.