Writer - അൻഫസ് കൊണ്ടോട്ടി
anfas123
കൊച്ചി: മൊസാംബിക്കിലെ കപ്പൽ അപകടത്തിൽ മരിച്ച പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ 7.15ഓടെയാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. ഉച്ചക്ക് സംസ്കാര ചടങ്ങുകൾ നടക്കും. മൃതദേഹം കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി.
ഒക്ടോബർ 16നാണ് ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ ബെയ്റ തുറമുഖത്ത് കപ്പൽ അപകടത്തിൽ പെട്ടത്. കപ്പലിൽ നിന്ന് മറ്റൊന്നിലേക്ക് ജീവനക്കാരെ മാറ്റുന്നതിനിടെയാണ് ബോട്ടിൽ തിരമാലയിടിച്ച് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന 21 പേരിൽ 16 പേരെ രക്ഷപ്പെടുത്തിയിരുന്നു.
അപകടത്തിനു നാല് ദിവസങ്ങൾക്ക് മുൻപാണ് ഇന്ദ്രജിത്ത് മൊസാംബിക്കിലേക്ക് പോയത്. അപകടത്തിൽ മരിച്ച രണ്ടാമത്തെ മലയാളിയാണ് ഇന്ദ്രജിത്. കൊല്ലം സ്വദേശി ശ്രീരാഗിന്റെ മൃതദേഹം കഴിഞ്ഞയാഴ്ച്ച നാട്ടിലെത്തിച്ചിരുന്നു.