'ജനങ്ങളുടെ കോർ കമ്മിറ്റിയിൽ തനിക്ക് സ്ഥാനമുണ്ട്'; ബിജെപി നേതൃത്വത്തിനെതിരെ ശോഭാ സുരേന്ദ്രൻ

ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിൽ തന്നെ ഉൾപ്പെടുത്താത്തതിന് എതിരെയാണ്‌ ശോഭാ സുരേന്ദ്രൻ പരസ്യമായി അമർഷം രേഖപ്പെടുത്തിയത്.

Update: 2022-10-30 10:35 GMT

ന്യൂഡൽഹി: ബിജെപി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്തി പരസ്യമാക്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ ജനങ്ങളുടെ കോർ കമ്മിറ്റിയിൽ തനിക്ക് സ്ഥാനമുണ്ട്. പഞ്ചായത്ത് അംഗം പോലുമില്ലാത്ത കാലത്ത് പാർട്ടിക്കായി പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിക്ക് സ്വാധീനമില്ലാത്ത കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ കോട്ടകൊത്തളങ്ങളിൽ പോലും പ്രസംഗിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

സുരേഷ് ഗോപി കോർ കമ്മിറ്റിയിൽ വരുന്നതിൽ സന്തോഷമുണ്ടെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. രണ്ടര പതിറ്റാണ്ട് പാർട്ടിക്കായി പ്രയത്‌നിച്ചിട്ടുണ്ട്. ഏൽപ്പിച്ച ചുമതലകൾ നിറവേറ്റിയിട്ടുണ്ട്. കൂടുതൽ ചുമതലകൾ നൽകേണ്ടത് പാർട്ടി അധ്യക്ഷനാണെന്നും അതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അവർ പറഞ്ഞു.

കെ.സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷം ശോഭാ സുരേന്ദ്രനെ പാർട്ടിയുടെ സുപ്രധാന ചുമതലകളിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതിനിടയിലാണ് കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ അമർഷം പരസ്യമാക്കി ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News