മരട് ബാര്‍ ഹോട്ടലിലെ വെടിവെപ്പ്; രണ്ടു പേര്‍ കസ്റ്റഡിയില്‍

കൊല്ലം സ്വദേശി റോജൻ, ഇയാളുടെ സുഹൃത്തായ അഭിഭാഷകൻ ഹെറാൾഡ് എന്നിവരാണ് പിടിയിലായത്

Update: 2022-10-27 01:05 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: മരടിൽ ബാർ ഹോട്ടലിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കസ്റ്റഡിയിൽ. കൊല്ലം സ്വദേശി റോജൻ, ഇയാളുടെ സുഹൃത്തായ അഭിഭാഷകൻ ഹെറാൾഡ് എന്നിവരാണ് പിടിയിലായത്.

മരട് ഓജീസ് കാന്താരി ബാർ & ഹോട്ടലിലെ ഈ സിസി ടിവി ദൃശ്യമാണ് കേസിൽ നിർണായകമായത്. വെടിയുതിർത്തത് റോജൻ ആണെന്ന് സ്ഥിരീകരിച്ചു. മറ്റൊരു കേസിൽ ജാമ്യം കിട്ടിയതിൻ്റെ ആഘോഷത്തിനായാണ് റോജൻ അഭിഭാഷകനുമൊത്ത് ഇവിടെയെത്തിയത്. മദ്യപാനത്തിന് ശേഷം ഇരുവരും പുറത്തേക്കിറങ്ങി.

പൊടുന്നനെ റോജൻ പാന്‍റിന്‍റെ പോക്കറ്റിൽ കരുതിയ തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. പൊലീസിനൊപ്പം എക്സൈസ് ഉദ്യോഗസ്ഥരും ബാറിലെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ബാർ താൽക്കാലികമായി അടച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News