ഡ്യൂപ്ലിക്കേറ്റ് സാധനം നൽകിയത് ചോദ്യം ചെയ്‌തു; കൊല്ലത്ത് സൈനികനെയും സഹോദരനെയും കടയുടമയും സംഘവും മർദിച്ചു

സൈനികന്റെ മുഖത്തും തലയ്ക്കു പൊട്ടലും ശരീരമാസകലം പരിക്കുമുണ്ട്

Update: 2024-07-28 08:15 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: ഇരവിപുരത്ത് സൈനികനെയും സഹോദരനെയും കട ഉടമയും കൂട്ടാളികളും ക്രൂരമായി മർദിച്ചു. ആയിരംതെങ്ങ് സ്വദേശികളായ അമീന്‍ ഷാ, അമീര്‍ ഷാ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സാധനം വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി സഹോദരങ്ങൾ കൂട്ടിക്കടയിലുള്ള ശിഹാബുദ്ദീന്റെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തി. സാധനത്തിന്റെ ഗുണനിലവാരത്തെ ചൊല്ലി ഉണ്ടായ തർക്കം സംഘം ചേർന്നുള്ള ആക്രമണത്തിൽ കലാശിച്ചു.

സൈനികന്റെ മുഖത്തും തലയ്ക്കു പൊട്ടലും ശരീരമാസകലം പരിക്കുമുണ്ട്. നിലത്തുവീണ അമീൻ ഷായെയും തടയാൻ എത്തിയ സഹോദരൻ അമീർ ഷായെയും ഇഷ്ടിക ഉൾപ്പടെ ഉപയോഗിച്ചാണ് 20 ലധികം വരുന്ന പ്രതികൾ മർദിച്ചത്.

Advertising
Advertising

പെട്രോളിംഗ് നടത്തിയ പൊലീസ് സംഘം എത്തിയാണ് സഹോദരങ്ങളെ ആശുപത്രിയിലേക്ക് മാറ്റിയത്. കേസിൽ കടയുടമ ശിഹാബുദ്ദീന്‍, മർദിച്ച മുഹമ്മദ് റാഫി എന്നിവരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. സൈന്യത്തിൽ പാരാമെഡിക്കൽ വിഭാഗത്തിൽ സിക്കിമിൽ ജോലി ചെയ്ത് വരികയായിരുന്നു അമീൻ ഷാ.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News