ഷൊർണൂർ - കോഴിക്കോട് പാസഞ്ചറിന്റെ സമയം മാറ്റി, ട്രെയിൻ നിർത്തി; പാലക്കാട്ടെ യാത്രക്കാരെ ദുരിതത്തിലാക്കി റെയില്‍വെ

സ്ലീപ്പർ കോച്ചുകൾ കുറയുന്നതും യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കുന്നുണ്ട്

Update: 2023-10-06 01:52 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്:  റെയിൽവേ ഡിവിഷനായ പാലക്കാടും ട്രെയിൻ യാത്രക്കാർക്ക് നിരവധി അസൗകര്യങ്ങൾ ചൂണ്ടികാട്ടാനുണ്ട്. ഷൊർണൂർ - കോഴിക്കോട് പാസഞ്ചറിന്റെ സമയം മാറ്റിയതും തൃശൂർ - മംഗലാപുരം ട്രെയിൻ നിർത്തലാക്കിയതും വലിയ അതൃപ്തിയാണ് സൃഷ്ടിച്ചത് . സ്ലീപ്പർ കോച്ചുകൾ കുറയുന്നതും യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കുന്നുണ്ട്. നിരവധി യാത്രക്കാരുടെ ആശ്രയമായിരുന്നു 5:45 ന് പുറപ്പെട്ടിരുന്ന ഷൊർണൂർ - കാലിക്കറ്റ് പാസഞ്ചർ ഇപ്പോൾ 8:45 ലേക്ക് മാറ്റി,  ഒപ്പം തൃശൂർ - മംഗലാപുരം ട്രെയിൻ നിർത്തലാക്കിയത് സാധാരണക്കാരുടെ ബുദ്ധിമുട്ട് ഇരട്ടിയാക്കി. 

Advertising
Advertising

അടുത്ത ജില്ലകളിൽ നിന്നും ദിവസവും ജോലിക്ക് പോയി വരുന്ന സാധാരണക്കാരുടെ വലിയ ആശ്രയമായിരുന്നു  വൈകീട്ട് 5:45 ന് പുറപ്പെട്ടിരുന്ന ഷൊർണൂർ - കോഴിക്കോട് പാസഞ്ചർ. ഓഫീസ് ജോലികൾ മുതൽ സ്വന്തം കച്ചവടം വരെ കഴിഞ്ഞെത്തുന്നവർക്ക്  തികച്ചും സൗകര്യപ്രദമായിരുന്ന സമയമായിരുന്നു ഇത്. എന്നാൽ യാത്രക്കാർക്ക് തിരിച്ചടി നൽകിയാണ് പാസഞ്ചറിന്റെ സമയം രാത്രി 8:45 ലേക്ക് മാറ്റിയത്. വൈകുന്നേരങ്ങളിൽ ബദൽ ട്രെയിനുകളും ഇല്ലാത്ത അവസ്ഥയിൽ ചിലവ് കുറഞ്ഞ യാത്രക്ക് ഇനി എന്തെന്ന ചോദ്യ ചിഹ്നമാണ് സാധാരണക്കാർക്ക് മുന്നിൽ . പാസഞ്ചർ രാത്രിയിലേക്ക് മാറ്റിയതോടെ ട്രെയിനിലെ യാത്രക്കാരും കുറഞ്ഞു. ആളില്ലാത്ത കമ്പാർട്ട്‌മെന്റുകളിൽ സ്ത്രീകൾ ഭയത്തോടെയാണ് യാത്ര ചെയ്യുന്നതെന്നും പറയുന്നു.

തൃശൂർ മംഗലാപുരം ട്രെയിൻ പൂർണ്ണമായും ഒഴിവാക്കിയതും കാര്യമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സാധാരണക്കാരുടെ ആവശ്യങ്ങൾ റെയിൽവേ മുഖവിലക്ക് എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പാലക്കാട് - കണ്ണൂർ റൂട്ടിൽ മെമു സർവീസുകൾ ആരംഭിക്കണമെന്നും  അല്ലെങ്കിൽ കൂടുതൽ പാസഞ്ചറുകൾ അനുവദിക്കണമെന്നുമാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News