ഹേമ കമ്മിറ്റിയില്‍ നിലപാട് ആലോചനക്ക് ശേഷം, WCCയിലുള്ള സുഹൃത്തുക്കളും ആശംസകളറിയിച്ചു: ശ്വേത മേനോന്‍

'അമ്മ' ഒരുമിച്ച് മുന്നോട്ടെന്ന് ശ്വേത മേനോന്‍ മീഡിയവണിനോട്

Update: 2025-08-15 13:11 GMT

കൊച്ചി: 'അമ്മ' ഒരുമിച്ച് മുന്നോട്ടെന്ന് ശ്വേത മേനോന്‍ മീഡിയവണിനോട്. 'ഹേമകമ്മിറ്റിയുമായി ബന്ധപ്പെട്ട നിലപാട് ആലോചനക്ക് ശേഷമായിരിക്കുമെന്നും ഡബ്യൂസിസിയിലുള്ള സുഹൃത്തുക്കളും തനിക്ക് ആശംസകളറിയിച്ചെന്നും ശ്വേത പറഞ്ഞു.

അമ്മയില്‍ സ്ത്രീകള്‍ വരണമെന്നാണ് എല്ലാവരും പറഞ്ഞത്. സ്ത്രീകള്‍ മുന്നോട്ട് വന്നിരിക്കുകയാണെന്നും സംഘടനയോട് പിണങ്ങി മാറി നില്‍ക്കുന്നവര്‍ തിരിച്ചുവരണമെന്നും ശ്വേത മീഡിയവണിനോട് പറഞ്ഞു.

' ഈ ഇലക്ഷന് മുമ്പ് തന്നെ ഡബ്യൂസിസിയിലുള്ള എല്ലാവരും എനിക്ക് മെസേജ് അയച്ചിട്ടുണ്ട്. രേവതി ചേച്ചി, റിമ കല്ലിങ്കല്‍, അഞ്ജലി മേനോന്‍ തുടങ്ങി എല്ലാവരും എനിക്ക് മെസേജ് അയച്ചു. അത് തന്നെ വലിയ കാര്യമല്ലേ.

Advertising
Advertising

നമ്മള്‍ എല്ലാവരും ഒരു കുടുംബത്തിന്റെ ആളുകളാണ്. അങ്ങോട്ടും ഇങ്ങോട്ടും സഹപ്രവര്‍ത്തകരാണ്. പരസ്പരം പിന്തുണയ്ക്കുന്നവരാണ്. അവര്‍ക്കെല്ലാം സംഘടനയിലേക്ക് തിരിച്ചുവരാം. അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളുടെ ആവശ്യമുണ്ടെങ്കില്‍ അതും നടത്താം.

ഒരു മീറ്റിങ് നടത്തേണ്ടതുണ്ട്. ഹേമകമ്മിറ്റിയുമായി ബന്ധപ്പെട്ട നിലപാട് ആലോചനക്ക് ശേഷം. എങ്ങനെ ഒരുമിച്ച് ഈ സംഘടനയെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. അതിന് ശേഷമായിരിക്കും കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയും. സംഘടനയില്‍ കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്,' ശ്വേത പറഞ്ഞു.

അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റായാണ് ശ്വേത മേനോന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരന്‍ തെരഞ്ഞെടുക്കപ്പെട്ടു.

ലക്ഷ്മി പ്രിയയും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റ്. ഉണ്ണി ശിവപാലാണ് പുതിയ ട്രഷറര്‍. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News