Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊല്ലം: മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറി കേസില്‍ എസ്പികെതിരെ പരാതി നല്‍കിയ എസ്‌ഐ രാജിവെച്ചു. എസ്ഐ ശ്രീജിത്ത് നരേന്ദ്രനാണ് രാജി നൽകിയത്. സംസ്ഥാന പൊലീസ് മേധാവിക്ക് ശ്രീജിത്ത് നരേന്ദ്രൻ കത്തയച്ചു.
മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരങ്ങള്‍ അനധികൃതമായി മുറിച്ചു കടത്തിയെന്നായിരുന്നു എസ്പി സുജിത്ത് ദാസിനെതിരെ ശ്രീജിത്ത് നല്‍കിയ പരാതി. സുജിത് ദാസിന്റെ പങ്കടക്കം വെളിപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അദ്ദേഹം പരാതി നല്‍കിയിരുന്നു.
എന്നാല്‍ പരാതിയുടെ ആദ്യ ഫയല്‍ സ്വീകരിച്ചെങ്കിലും നടപടി ഉണ്ടായില്ല. പകരം തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ശ്രീജിത്ത് കത്തില്‍ പറഞ്ഞു. തന്നെയും കുടുംബത്തെയും അപമാനിക്കുന്നുവെന്നും, സര്‍വീസില്‍ തുടരാന്‍ താത്പര്യമില്ലെന്നും സേനയില്‍ നിന്നുള്ള യാതൊരു ആനുകൂല്യങ്ങളും തനിക്ക് വേണ്ടെന്നും ശ്രീജിത്ത് വ്യക്തമാക്കി. എന്നാൽ താൻ സേനയോട് കടപ്പെട്ടിരിക്കുന്നുവെന്നും ശ്രീജിത്ത് കത്തില്‍ പറഞ്ഞു.