സിൽവർ ലൈൻ പദ്ധതിക്കെതിരെ കോട്ടയത്ത് പ്രതിഷേധം ശക്തം

കോട്ടയം നഗരത്തിൽ കെ റെയിൽ വിരുദ്ധ സമരസമിതി പന്തം കൊളുത്തി പ്രതിഷേധിച്ചു

Update: 2022-01-06 01:17 GMT

സിൽവർ ലൈൻ പദ്ധതിക്കെതിരെ കോട്ടയത്ത് പ്രതിഷേധം ശക്തമാവുന്നു. സമര സമിതി പന്തം കൊളുത്തി പ്രതിഷേധിച്ചു. തുടർ പ്രക്ഷോഭങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സമരസമിതി ഇന്ന് യോഗം ചേരും. പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ഉറപ്പായതോടെ പ്രതിഷേധം ശക്തമാക്കാനാണ് കെ റെയിൽ വിരുദ്ധ ജനകീയ സമര സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് കോട്ടയത്ത് പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചത്.

ഗന്ധി പ്രതിമയ്ക്ക് മുൻപിൽ നടത്തിയ പരിപാടിയിൽ വിവിധ സംഘടന നേതാക്കളടക്കമുള്ളവർ പങ്കെടുത്തു. പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറുന്നത് വരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

സർവ്വേക്കല്ല് ഇടുന്നത് പിഴുത് കളയുന്നതടക്കമുള്ള പ്രതിഷേധങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കും. തുടർ പ്രക്ഷോഭം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണം എന്നതിന് കുറിച്ച് ചർച്ച ചെയ്യാൻ കോട്ടയത്ത് ഇന്ന് പൊതുയോഗവും സംഘടിപ്പിച്ചിട്ടണ്ട്. വിവിധ രാഷ്ട്രീയ നേതാക്കളടക്കം ഈ യോഗത്തിൽ പങ്കെടുക്കും.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News