സംസ്ഥാനത്ത് സിൽവർ ലൈൻ സർവേ പുനരാരംഭിച്ചു: തിരുവനന്തപുരം കഴക്കൂട്ടത്ത് കല്ലിടാൻ ഉദ്യോഗസ്ഥരെത്തി

തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കല്ലിടാനായി റവന്യൂ ഉദ്യോഗസ്ഥരെത്തിയത്.

Update: 2022-04-21 05:37 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സിൽവർ ലൈൻ സർവേ പുനരാരംഭിച്ചു. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കല്ലിടാനായി റവന്യൂ ഉദ്യോഗസ്ഥരെത്തിയത്. സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും പ്രതിഷേധിക്കുകയാണ്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കെ-റെയിൽ വിശദീകരണ യോഗം തലസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് കല്ലിടൽ പുനരാരംഭിച്ചത്. കഴിഞ്ഞ മാർച്ച് അവസാനത്തോട് കൂടിയാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കരിച്ചാറയിൽ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നത്.

Summary- Silver Line survey resumes-Officials arrive at Kazhakoottam, Thiruvananthapuram to lay stones

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News