എസ്.ഐ.ഒ ബദ്ർ അനുസ്മരണ സംഗമം സംഘടിപ്പിച്ചു

'ബദ്ർ: വിധേയപ്പെടാൻ മർദകന്റെ ശക്തി ന്യായമല്ലെന്നതിന്റെ ചരിത്ര സാക്ഷ്യം' എന്ന തലക്കെട്ടിൽ തിരൂർക്കാട് ഇലാഹിയ്യ കോളജിലായിരുന്നു പരിപാടി നടന്നത്

Update: 2024-03-28 14:45 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറം: എസ്.ഐ.ഒ കേരള സംഘടിപ്പിച്ച ബദ്ർ അനുസ്മരണ സംഗമം തിരൂർക്കാട് ഇലാഹിയ്യ കോളജ് അങ്കണത്തിൽ നടന്നു. 'ബദ്ർ: വിധേയപ്പെടാൻ മർദകന്റെ ശക്തി ന്യായമല്ലെന്നതിന്റെ ചരിത്ര സാക്ഷ്യം' എന്ന തലക്കെട്ടിൽ നടന്ന പരിപാടി ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി അബ്ദുൽ ഹക്കീം നദ്വി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ സമാപന പ്രസംഗം നിർവഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സഹൽ ബാസ് സ്വാഗതവും സൽമാനുൽ ഫാരിസ് നന്ദിയും പറഞ്ഞു.

എസ്.ഐ.ഒ മലപ്പുറം ജില്ല പ്രസിഡന്റ് അനീസ് ടി, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സെക്രട്ടറി അബൂബക്കർ വളപുരം എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. സംഗമത്തിത്തിനുശേഷം നടന്ന തറാവീഹിന് ഇമാം അമീൻ തിരൂർക്കാട് നേതൃത്വം നൽകി.

Summary: Badr remembrance meeting organized by SIO Kerala was held at Ilahiya College, Tirurkad, Malappuram

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News