എസ്‌ഐആർ: നവംബർ അഞ്ചിന് സർവകക്ഷിയോഗം വിളിച്ച് സർക്കാർ

എസ്‌ഐആർ വലിയ ആശങ്കയുണ്ടാകുന്നതെന്നും എതിർക്കപ്പെടണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Update: 2025-10-29 13:44 GMT

തിരുവനന്തപുരം: കേരളത്തിൽ എസ്‌ഐആർ നടപ്പിലാക്കുമെന്ന് തീരുമാനം അപ്രായോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് നവംബർ അഞ്ചിന് സർവകക്ഷിയോഗം വിളിച്ച് സർക്കാർ. എഎസ്‌ഐആർ വലിയ ആശങ്കയുണ്ടാകുന്നതെന്നും എതിർക്കപ്പെടണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം അംഗീകരിക്കാതെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷഷന്റെ തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ നേരത്തെ പറഞ്ഞിരുന്നു. വോട്ടർപട്ടികയിൽ നിന്ന് ആളുകളെ ഒഴിവാക്കാൻ അല്ല, ഉൾപ്പെടുത്താനാണ് എസ്ഐആറിലൂടെ ശ്രമിക്കുന്നതെന്നും രത്തൻ യു ഖേൽക്കർ മീഡിയവണിനോട് പറഞ്ഞു.

'രേഖകൾ ഇല്ലാത്തവരുണ്ടെങ്കിൽ തയ്യാറാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സഹായിക്കും.പരാതിയുള്ളവർക്ക് കമ്മീഷനെ നേരിട്ട് സമീപിക്കാം. സുതാര്യമായ വോട്ടർപട്ടിക എന്നത് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അജണ്ട, മറ്റ് അജണ്ടകൾ ഒന്നുമില്ല.എതിർപ്പുകൾ ഉണ്ടാവുക സ്വാഭാവികമാണ്..' രത്തൻ യു ഖേൽക്കർ പറഞ്ഞു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News