വിൽപത്ര വിവാദം : ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി

Update: 2021-05-19 04:38 GMT
Advertising

ആർ. ബാലകൃഷ്ണ പിള്ളയുടെ വിൽപത്ര വിവാദത്തിൽ ഗണേഷ്കുമാറിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണൻ. ആർ.ബാലകൃഷ്ണപിള്ള വിൽപത്രം സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണെന്ന് അവർ പറഞ്ഞു. തന്റെ മൂത്ത സഹോദരിയുടെ ആരോപണത്തിൽ കഴമ്പില്ലെന്നും മരണ ശേഷവും അച്ഛനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിൽ ദുഃഖമുണ്ടെന്നും ബിന്ദു പറഞ്ഞു.

പിതാവ് ബാലകൃഷ്ണ പിള്ളയുടെ വില്‍പത്രവുമായി ബന്ധപ്പെട്ട് ഗണേഷിന്റെ സഹോദരി ഉഷ മോഹന്‍ദാസ് ആണ് പരാതി ഉന്നയിച്ചത്. വില്‍പത്രത്തില്‍ ക്രമക്കേട് നടന്നെന്നാണ് ആരോപണം.കേരളാ കോണ്‍ഗ്രസ് ബിയുടെ ഏക എം.എല്‍.എ ആയ ഗണേഷ് കുമാറിനെ സജീവമായി മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. വിവാദങ്ങളെ തുടര്‍ന്നാണ് ഗണേഷ് കുമാറിനെ ആദ്യ ടേം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് സൂചന.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News