'രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം സീതാറാം യെച്ചൂരി എതിർത്തു, അതൃപ്തി കോൺഗ്രസിനെ അറിയിച്ചിരുന്നു'; കെ.വി തോമസ്

യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയതിനാണ് കോൺഗ്രസ് തനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്ന് കെ.വി തോമസ് മീഡിയവണിനോട് പറഞ്ഞു

Update: 2025-09-12 04:51 GMT
Editor : ലിസി. പി | By : Web Desk

ഡല്‍ഹി: രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം സീതാറാം യെച്ചൂരി എതിർത്തിരുന്നതായി കെ.വി തോമസ്. ഈ അതൃപ്തി യെച്ചൂരി കോൺഗ്രസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയതിനാണ് കോൺഗ്രസ് തനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയയതെന്നു കെ.വി തോമസ്. യെച്ചൂരിയുടെ ഒന്നാം ചരമ വാർഷികത്തിൽ മീഡിയവണുമായി സംസാരിച്ചപ്പോഴാണ് കെ.വി തോമസ് ഈ വെളിപ്പെടുത്തൽ നടത്തിയത്. 

'രാഹുലിനോട് കേരളത്തിന് പുറത്തുവന്ന് മത്സരിക്കാനാണ് യെച്ചൂരി പറഞ്ഞെന്നാണ് വിവരം.ദേശീയ തലത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് മുന്നേറുന്ന സമയത്ത് എന്തിനാണ് കേരളത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.രാഹുല്‍ കേരളത്തില്‍ വന്നാല്‍ പിണറായി വിജയനെ അനാവശ്യമായി വിമര്‍ശിക്കുമായിരുന്നു.യെച്ചൂരി ജീവിച്ചിരുന്നെങ്കില്‍ വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നതും തടയാന്‍ ശ്രമിക്കുമായിരുന്നു.എന്നാല്‍ അദ്ദേഹം പറയുന്നത് അവര്‍ കേള്‍ക്കുമെന്ന് തോന്നുന്നില്ല'. കെ.വി തോമസ് പറഞ്ഞു.

Advertising
Advertising

യെച്ചൂരിക്ക് എല്ലാവരുമായി ബന്ധമുണ്ടായിരുന്നു. ബിജെപിക്കെതിരായ പടനീക്കം വന്നപ്പോൾ തന്മയത്വത്തോടു കൂടി നയിച്ചതും അദ്ദേഹമായിരുന്നു. സോണിയാഗാന്ധിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് യെച്ചൂരിയെന്നും കെ.വി തോമസ് പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News