സ്വാതന്ത്ര്യത്തിന്‍റെ നാൾവഴികളുടെ ഡോക്യുമെന്‍ററിയുമായി എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍

ചെറുകാവ് സിയാംകണ്ടം സ്കൂളിലെ വിദ്യാര്‍ഥികളാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയത്

Update: 2023-08-17 14:16 GMT
Advertising

മലപ്പുറം: നാലാം ക്ലാസിലെ സ്വാതന്ത്ര്യത്തിലേക്ക് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഡോക്യുമെന്‍ററി തയ്യാറാക്കി മലപ്പുറം ചെറുകാവ് സിയാംകണ്ടം സ്കൂളിലെ വിദ്യാര്‍ഥികള്‍. സ്വാതന്ത്ര്യത്തിന്‍റെ നാൾവഴികളും ചരിത്രവും ഗാന്ധിയുടെ വരവും ബ്രിട്ടീഷുകാരുടെ പതനവും ഉൾപ്പെടുത്തിയതാണ് വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന ഡോക്യുമെന്‍ററി. സിനിമ കാണുന്നതുപോലെ ഓരോ സംഭവവും മനസ്സിലാക്കാനും ഉൾക്കൊള്ളാനും വിദ്യാര്‍ഥികളെ ഈ ഡോക്യുമെന്‍ററി സഹായിക്കുന്നു.

ചെറുകാവ് പഞ്ചായത്ത്‌ പ്രസിഡന്‍റ് പി.കെ അബ്ദുല്ലകോയ സാഹിബ്‌ ആഗസ്ത് 15ന് ഡോക്യുമെന്‍ററി പ്രകാശനം ചെയ്‌തു. ജ്യോത്സ്ന, നിയാസ്, ലബീബ് തുടങ്ങിയ അധ്യാപകര്‍ പ്രധാനാധ്യാപകന്‍റെയും മറ്റു സഹ അധ്യാപകരുടെയും പി.ടി.എ കമ്മറ്റിയുടെയും രക്ഷിതാക്കളുടെയും സഹായത്തോടെയാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News