കളമശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥിയുടെ അവശിഷ്ടം; പൊലീസ് അന്വേഷണം ആരംഭിച്ചു

അസ്ഥി കണ്ടെത്തിയ സ്ഥലത്ത് നിന്നും ഒരു ബാഗും പൊലീസിന് കിട്ടിയിട്ടുണ്ട്

Update: 2023-08-17 14:55 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: എറണാകുളം കളമശേരി മെഡിക്കൽ കോളേജിന് സമീപം കാളംകുളം റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥി ഭാഗങ്ങൾ കണ്ടെത്തി. തലയോട്ടി അടക്കമുളള അസ്ഥിഭാഗങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ജീവനൊടുക്കിയ വിഴിഞ്ഞം പയറ്റുവിള സ്വദേശിയുടെ അസ്ഥിഭാഗങ്ങളാണെന്ന സംശയത്തിലാണ് പൊലീസ്. 

മരത്തില്‍ നിന്ന്  മൃതദേഹം അഴുകി താഴേക്ക് വീഴുകയായിരുന്നു. അസ്ഥി കണ്ടെത്തിയ സ്ഥലത്ത് നിന്നും ഒരു ബാഗും പൊലീസിന് കിട്ടിയിട്ടുണ്ട്. പയറ്റുവിളയിലെ ഒരു കടയുടെ പേരുളള കുറിപ്പും വസ്ത്രങ്ങളും മൊബൈൽ ചാർജറുമാണ് ബാഗിലുണ്ടായിരുന്നത്. രാവിലെ മരം മുറിക്കാനെത്തിയവർ അസ്ഥി കണ്ടതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.അസ്ഥികൾ പൊലീസ് ഫൊറൻസിക് പരിശോധനക്കയക്കും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News