കളമശ്ശേരി മെഡിക്കൽ കോളേജ് ഹോസ്റ്റൽ പരിസരത്ത് തലയോട്ടി; പരിശോധന തുടരുന്നു

മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികൾ പഠിക്കാനായി കൊണ്ടുവന്ന തലയോട്ടിയാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

Update: 2023-02-13 13:50 GMT

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിൽ പുറകിൽ നിന്നും അജ്ഞാത തലയോട്ടി കണ്ടെത്തി. സംഭവസ്ഥലത്ത് പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയാണ്. ഇന്ന് രാവിലെ ഹോസ്റ്റലിലെ വിദ്യാർഥി തന്നെയാണ് തലയോട്ടി കണ്ടതായി സെക്യൂരിറ്റി ജീവനക്കാരെ അറിയിച്ചത്.

മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികൾ പഠിക്കാനായി കൊണ്ടുവന്ന തലയോട്ടിയാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തലയോട്ടി മാത്രമാണ് ഹോസ്റ്റൽ പരിസരത്ത് നിന്നും കണ്ടെത്തിയിരിക്കുന്നത്. മറ്റ് ശരീര അവശിഷ്ടങ്ങളൊന്നും തന്നെ സ്ഥലത്ത് നിന്നും കിട്ടിയില്ല. അതിനാൽ തന്നെ വിദ്യാർഥികൾ പഠിക്കാനായി കൊണ്ടുവന്നതായിരിക്കാമെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News