പിണറായി വിജയൻ നുണകളുടെ പ്രചാരക്: സോളിഡാരിറ്റി

സായുധ പ്രവർത്തനങ്ങളുടെ പാരമ്പര്യമുള്ള ഇപ്പോഴും നിയമവിരുദ്ധ സായുധ സംഘങ്ങളെ ചോറ്റു പട്ടാളമായി വളർത്തുന്ന പിണറായിയും സംഘവും ജമാഅത്തിനെ സമാധാനം ഉപദേശിക്കാൻ മാത്രം വളർന്നിട്ടില്ലെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പറഞ്ഞു.

Update: 2024-10-26 15:46 GMT

കോഴിക്കോട്: തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയൻ നുണകളുടെ പ്രചാരകനാവുകയാണെന്ന് നടത്തുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്. പി. ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി നടത്തിയ ജമാഅത്തെ ഇസ്‌ലാമി വിമർശനങ്ങൾ അസത്യങ്ങളോ അർധ സത്യങ്ങളോ ആണ്. സാർവ ദേശീയതയുടെ വക്താക്കളായ കമ്യൂണിസ്റ്റുകൾ സാർവദേശീയതയെ ഗുരുതരമായ കുറ്റമായി അവതരിപ്പിക്കുന്നത് വിരോധാഭാസമാണ്.

ലോകത്തെ സായുധ ഗ്രൂപ്പുകളുമായി ജമാഅത്തിനെ ബന്ധിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ല. ഇന്ത്യയുടെ ചരിത്രത്തിലെ സായുധ സംഘങ്ങളുടെ കമ്യൂണിസ്റ്റ് പശ്ചാത്തലം മറച്ചുവെക്കാൻ ജമാഅത്തിനെ പഴിചാരിയതുകൊണ്ട് കാര്യമില്ല. സായുധ പ്രവർത്തനങ്ങളുടെ പാരമ്പര്യമുള്ള ഇപ്പോഴും നിയമവിരുദ്ധ സായുധ സംഘങ്ങളെ ചോറ്റു പട്ടാളമായി വളർത്തുന്ന പിണറായിയും സംഘവും ജമാഅത്തിനെ സമാധാനം ഉപദേശിക്കാൻ മാത്രം വളർന്നിട്ടില്ലെന്നും സുഹൈബ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News