സാദിഖലി തങ്ങളുടെ മകന്‍ സയ്യിദ് ഷഹീന്‍ അലി വിവാഹിതനായി

കോഴിക്കോട് സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്‍ററില്‍ നടന്ന വിവാഹചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു

Update: 2023-12-17 16:57 GMT
Editor : Shaheer | By : Web Desk

കോഴിക്കോട്: മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങളുടെയും സയ്യിദത്ത് സൈനബ സുല്‍ഫത്തിന്‍റെയും മകന്‍ ഡോ. സയ്യിദ് ഷഹീന്‍ അലി ശിഹാബ് തങ്ങള്‍ വിവാഹിതനായി. ചേവായൂര്‍ സയ്യിദ് ഇസ്‍ഹാഖ് മഷ്ഹൂര്‍ തങ്ങള്‍-സയ്യിദത്ത് ഷരീഫ ശബാന ദമ്പതികളുടെ പുത്രി ഫാത്തിമ ഫഹ്മിദയാണു വധു. കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നികാഹിന് കാര്‍മികത്വം വഹിച്ചു.

കോഴിക്കോട് സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടന്ന വിവാഹചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍, ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സ്വാമി വിശാലാനന്ദ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, മുസ്‍ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ എന്നിവര്‍ സംബന്ധിച്ചു.

Advertising
Advertising

കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ ഐ.എ.എസ്, മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഐ.എ.എസ്, അദീല അബ്ദുല്ല ഐ.എ.എസ്, എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍, ഐ.ജി സേതുരാമന്‍, കമ്മീഷണര്‍ രാജ്പാല്‍ മീണ, പി.കെ കുഞ്ഞാലിക്കുട്ടി, കെ.സി വേണുഗോപാല്‍ എം.പി, എം.എ യൂസുഫലി, സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, ടി.പി അബ്ദുല്ലക്കോയ മദനി, സി.പി ഉമര്‍ സുല്ലമി, പി മുജീബ് റഹ്മാന്‍, പി.എം സത്തീഫ് മൗലവി, എ. വിജയരാഘവൻ, കെ.കെ ശൈലജ, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി, കെ. നവാസ് ഗനി എം.പി, ഡോ. ശശി തരൂര്‍ എം.പി, ആന്റോ ആന്റണി എം.പി, എം.കെ രാഘവന്‍ എം.പി, ശ്രേയാംസ് കുമാര്‍ എം.പി, കെ. സുരേന്ദ്രന്‍, തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം. അബ്ദുറഹിമാന്‍, മുസ്‍ലിം ലീഗ് തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂബക്കര്‍, പി.എം.എ സലാം, കെ.പി.എ മജീദ്, ഡോ. എം.കെ മുനീര്‍, പി.സി വിഷ്ണുനാഥ്, ഷമ മുഹമ്മദ്, അഡ്വ. ടി സിദ്ദീഖ് എം.എല്‍.എ, കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, കര്‍ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നസീര്‍ അഹമ്മദ്, ആസാദ് മൂപ്പന്‍, പി.ജെ കുര്യന്‍, പി.കെ കൃഷ്ണദാസ്, അന്‍വര്‍ മുഹിയുദ്ദീന്‍, ഗാന്ധിഭവന്‍ ചെയര്‍മാന്‍ സോമരാജന്‍, അഡ്വ. പ്രകാശ്, നടന്‍ ഇടവേള ബാബു, ഗായകരായ അഫ്‌സല്‍, കണ്ണൂര്‍ ശരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Summary: Son of Muslim League State President Sayyid Sadiqali Shihab Thangal and Zainaba Sulfath, Dr. Syyid Shaheen Ali Shihab Thangal got married

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News