ആലപ്പുഴയിൽ മാതാവിന്റെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി മകൻ
പാടത്ത് നിന്ന് മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ദിനേശന്‍ ഷോക്കേറ്റ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്
ആലപ്പുഴ: പുന്നപ്രയിൽ മാതാവിന്റെ ആൺസുഹൃത്തിനെ മകൻ കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശനാണ് (54) കൊല്ലപ്പെട്ടത്. പുന്നപ്ര വാടക്കൽ സ്വദേശി കിരണും (29) മാതാപിതാക്കളും കസ്റ്റഡിയിൽ. വീട്ടിൽ വൈദ്യുതാഘാതം ഏൽക്കാൻ കെണിയൊരുക്കിയായിരുന്നു കൊലപാതകം.
ദിനേശനുമായി അമ്മയ്ക്ക് ബന്ധമുണ്ടെന്ന് സംശയിച്ചാണ് കിരൺ കൊലപാതകം നടത്തിയത്. ദിനേശൻ വരുന്ന സമയം വീട്ടിൽ വെച്ച് വൈദ്യുതാഘാതം ഏൽപ്പിച്ച് കൊല നടത്തുകയായിരുന്നു. മരണം ഉറപ്പുവരുത്തിയ ശേഷം പാടത്ത് കൊണ്ടുപോയി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
പാടത്ത് നിന്ന് മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ദിനേശന്‍ ഷോക്കേറ്റ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. എന്നാല്‍ മൃതദേഹം കിടന്ന സ്ഥലത്ത് ഷോക്കേല്‍ക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണും മാതാപിതാക്കളും പിടിയിലായത്.