എക്സാലോജിക് വിവാദം; രേഖകളില്ലെന്ന് സ്പീക്കർ, മാത്യു കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്തു

കേവലമായ ആരോപണം മാത്രമല്ല രേഖകൾ സഹിതമാണ് കാര്യങ്ങൾ പറയാൻ ശ്രമിച്ചതെന്ന് മാത്യു കുഴൽനാടൻ.

Update: 2024-02-12 10:49 GMT
Advertising

തിരുവനന്തപുരം: എക്സാലോജിക് വിവാദത്തിന് സഭയിൽ വീണ്ടും വിലക്ക്. അഴിമതി ആരോപണം ഉന്നയിക്കാൻ ശ്രമിക്കവെ സ്പീക്കർ മാത്യു കുൽനാടന്റെ മൈക്ക് ഓഫ് ചെയ്തു. വ്യക്തമായ രേഖകളില്ലാതെയുള്ള ആരോപണം അനുവദിക്കില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. പ്രതിഷേധത്തിനു പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.  

ചട്ടപ്രകാരമാണ് സഭയിൽ ഇടപെട്ടതെന്ന് മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു വാചകം പോലും പറയാൻ കഴിയാതെയാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്. വിഷയം ഉന്നയിക്കാൻ ചട്ട പ്രകാരം താൻ നോട്ടീസ് നൽകിയിരുന്നു. രേഖകളുടെ പകർപ്പ് സ്പീക്കറുടെ ഓഫീസിൽ നൽകുകയും ചെയ്തു. കേവലമായ ആരോപണം മാത്രമല്ല രേഖകൾ സഹിതമാണ് കാര്യങ്ങൾ പറയാൻ ശ്രമിച്ചത്. ജനാധിപത്യവിരുദ്ധമായ നടപടികളാണ് സഭയിൽ നടക്കുന്നതെന്നും വാ മൂടിക്കെട്ടാമെന്ന് വിചാരിക്കേണ്ടെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. 

അസാധാരണമായ സംഭവങ്ങളാണ് നിയമസഭയിൽ അരങ്ങേറിയതെന്ന് പി.സി വിഷ്ണുനാഥ് പറഞ്ഞു. ആരോപണം മുൻകൂട്ടി എഴുതി കൊടുത്തിട്ടാണ് ഉന്നയിക്കാൻ ശ്രമിച്ചത്. എഴുതിക്കൊടുത്താണ് പി.വി അൻവർ ആരോപണം ഉന്നയിച്ചത്. അത് അനുവദിച്ച സ്പീക്കർ മാത്യുവിന് അനുമതി നൽകിയില്ലെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News