സ്പീക്കറുടെ സഹോദരന്റെ ചെക്ക് മടങ്ങിയ സംഭവം; നിയമനടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് മേയർ

നോട്ടീസ് നൽകി വിശദീകരണം തേടിയ ശേഷം നടപടിയെടുക്കുമെന്ന് ബീനാ ഫിലിപ്പ്

Update: 2022-11-09 02:22 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പരിപാലന കരാറെടുത്ത നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ സഹോദരന്റെ ചെക്ക് മടങ്ങിയ സംഭവത്തിൽ നിയമപരമായ നടപടിയെടുക്കുമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്.

നോട്ടീസ് നൽകി വിശദീകരണം തേടിയ ശേഷം നടപടിയെടുക്കുമെന്ന് ബീനാ ഫിലിപ്പ് മീഡിയവണിനോട് പറഞ്ഞു. ബസ് കാത്തിരിപ്പു കേന്ദ്രം പരിപാലന കരാറെടുത്ത എ.എൻ.ഷാഹിറിന് കോർപറേഷൻ വഴിവിട്ട സഹായം നൽകിയത് വിവാദമായിരുന്നു. രണ്ടുവർഷം കഴിഞ്ഞിട്ടും സ്പീക്കറുടെ സഹോദരൻ ഡെപ്പോസിറ്റ് തുക നൽകിയിട്ടില്ലായിരുന്നു. ഷാഹിർ നൽകിയ ചെക്ക് മടങ്ങിയിട്ടും കോർപ്പറേഷൻ നിയമനടപടി സ്വീകരിച്ചിട്ടില്ല.

Advertising
Advertising

ഷംസീറിന്റെ സഹോദരൻ ഷാഹിറാണ് കോർപ്പറേഷൻ പരിധിയിലുള്ള 32 ബസ് ഷെൽട്ടറുകളുടെ നിർമാണവും പരിപാലനവും ഏറ്റെടുത്തത്. 2020 ഏപ്രിലിലാണ് കരാർ ഒപ്പിട്ടത്. കരാർ പ്രകാരമുള്ള ഡെപ്പോസിറ്റ് തുകയായ 5,72000 രൂപ ഇതുവരെ ഷാഹിർ അടച്ചിട്ടില്ല. കഴിഞ്ഞ ജൂലൈയിൽ കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച് ബഹളമുണ്ടായതിനെ തുടർന്ന് ഷാഹിറിന് നോട്ടീസ് നൽകയതിനെ തുടർന്ന് അദ്ദേഹം ഒരു ചെക്ക് നൽകിയിരുന്നു. ഈ ചെക്ക് മടങ്ങിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ കോർപ്പറേഷൻ തയ്യാറായിട്ടില്ലെന്നായിരുന്നു പരാതി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News