നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബില്ലുകളുടെ അംഗീകാരം;പ്രത്യേക മന്ത്രി സഭാ യോഗം ഇന്ന്

വനം വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ബില്ലുകൾ യോഗത്തിന്റെ പരിഗണനയിൽ വരും

Update: 2025-09-13 01:13 GMT

ഫയൽ ചിത്രം 

തിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള പ്രത്യേക മന്ത്രി സഭാ യോഗം ഇന്ന് ചേരും. വനം വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ബില്ലുകൾ യോഗത്തിന്റെ പരിഗണനയിൽ വരും. മനുഷ്യനെ ആക്രമിക്കുന്ന മൃഗങ്ങളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതിയാണ് ഇതിൽ പ്രധാനപ്പെട്ടത്.

എന്നാൽ കേന്ദ്ര നിയമമുള്ളതിനാൽ ഇത് നിലനിൽക്കുമോ എന്ന സംശയമുണ്ട്. സ്വകാര്യഭൂമിയിലെ ചന്ദനം വനം വകുപ്പ് വഴി മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ബില്ലും മന്ത്രിസഭായോഗം പരിഗണിക്കും. വനം കേസുകളുടെ ഒത്തുതീർപ്പ് കോടതി മുഖേന മാത്രം മതിയെന്ന നിയമ ഭേദഗതി ബില്ലും ഈ സഭാ സമ്മേളനത്തിൽ കൊണ്ടുവരും. ഇക്കോ ടൂറിസം ബില്ലും ഈ സഭാ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാൻ ആണ് നീക്കം.

വനംവകുപ്പിന്റെ ബില്ലുകളിൽ കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ചീഫ് സെക്രട്ടറി ചില ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ഇതിൽ വനം മന്ത്രി അടക്കമുള്ളവർക്ക് അതൃപ്തിയുണ്ട്.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News