സ്‌പൈഡർമാൻ താരങ്ങൾ മൂന്നാർ സന്ദർശിച്ചോ? കേരള ടൂറിസത്തിന്റെ ഫേസ്ബുക്ക് പേജിൽ 'ബഹളം'

കേരള ടൂറിസം തങ്ങളുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോഴത്തെ സംസാര വിഷയം.

Update: 2023-04-01 08:04 GMT
കേരള ടൂറിസം പേജില്‍ പങ്കുവെച്ച ചിത്രം

മൂന്നാര്‍: ഹോളിവുഡ് നടൻ ടോം ഹോളണ്ടും സെൻഡയയും മൂന്നാർ സന്ദർശിച്ചോ? കേരള ടൂറിസം തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍മീഡിയാ പേജുകളില്‍ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോഴത്തെ സംസാര വിഷയം. ഇരുവരെയും നിതാ മുകേഷ് അംബാനി മുംബൈയില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. ഇരുവരും പങ്കെടുക്കുകയും ചെയ്തു. എന്നാൽ ഇതിനിടയ്ക്ക് ഇരുവരും കേരളത്തിലെത്തി മൂന്നാറും സന്ദർശിച്ചോ.

ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്തുവെച്ചതാണിതെന്നാണ് സമൂഹാധ്യമങ്ങളിൽ പറയുന്നത്. കേരള ടൂറിസത്തിന്റെ ഔദ്യോഗിക, ഫേസ്ബുക്ക്, ട്വിറ്റർ പേജിലെല്ലാം ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. തേയിലത്തോട്ടത്തിന് നടുവിലൂടെ ഇരുവരും ചേർന്ന് പോകുന്നതാണ് ചിത്രത്തിലുള്ളത്. മഞ്ഞിറങ്ങുന്ന മൂന്നാറിന്റെ മനോഹര ദൃശ്യവും കണാം. ചിത്രത്തിൽ, ടോം കറുത്ത ട്രൗസറിനൊപ്പം ചാരനിറത്തിലുള്ള ടീ-ഷർട്ടാണ് ധരിച്ചിരിക്കുന്നത്.  സെൻഡയ ചാരനിറത്തിലുള്ള സ്വെറ്ററും പാന്റും ബ്രൗൺ ക്രോസ് ബോഡി ബാഗും ആണ് ഉപയോഗിച്ചിരിക്കുന്നത്. 

Advertising
Advertising

എന്നാലിത് പഴയ ഫോട്ടോയാണെന്നും മൂന്നാറിന്റെ പശ്ചാതലത്തിൽ വെച്ചുപിടിപ്പിച്ചാതാണെന്നുമാണ് സോഷ്യൽമീഡിയയിലെ സംസാരം. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. കമന്റുകളിലധികവും ഫോട്ടോഷോപ്പ് ആണെന്നാണ് പറയുന്നത്. ഏപ്രിൽ ഫൂളിന്റെ ഭാഗമായിട്ടാണാ എന്നും ചിലർ ചോദിക്കുന്നു.




 


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News